തിരുവനന്തപുരത്ത് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വാഹനവകുപ്പ് ആളുമാറി പിഴ നോട്ടീസ് നൽകിയതായി പരാതി. തിരുവനന്തപുരം ചന്തവിള ഈസ്റ്റാഫ്പുരം സിഎസ്ഐ ഇടവക വികാരിയായ ഫാദർ എഡിസൺ ഫിലിപ്പിനാണ് ആളുമാറി നോട്ടീസ് ലഭിച്ചത്.


മലയിൻകീഴിലെ ക്യാമറയിൽ ഹെൽമെറ്റില്ലാതെ ഒരു യുവാവ് പോകുന്ന ദൃശ്യമാണ് നോട്ടീസിലുള്ളത്. ചിത്രത്തിൽ കാണുന്ന ബൈക്കിന്റെ നമ്പർ തന്റേതല്ലെന്നും മലയിൻ കീഴിൽ പോയിട്ടില്ലെന്നും ഫാദർ എഡിസൻ ഫിലിപ്പ് പറഞ്ഞു. നോട്ടീസിലുള്ള വാഹനത്തിന്റെ നമ്പർ KL 01 BC 2852 എന്നാണ്. എഡിസന്റെ ബൈക്കിന്റെ നമ്പർ KL 01 BC 2858 ആണ്. ഈ ദിവസം വികാരി മലയിൻകീഴിൽ പോയിട്ടില്ല ഹെൽമെറ്റ് ഇല്ലാതെ പുറത്തു പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
There is a complaint that the Mot Vehicles Department has issued a penalty notice for driving without